Asianet News MalayalamAsianet News Malayalam

ഒമാനിൽ 576 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 10 മരണം

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 2,02,713 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇവരില്‍ 1,86,391 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമാകുകയും ചെയ്‍തിട്ടുണ്ട്.

Oman reports 576 cases and 10 deaths
Author
Muscat, First Published May 11, 2021, 4:55 PM IST

മസ്‍കത്ത്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 576 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 2,02,713 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇവരില്‍ 1,86,391 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമാകുകയും ചെയ്‍തിട്ടുണ്ട്.

കഴിഞ്ഞ ദിവസം 10 പേരാണ് കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2148ല്‍ എത്തിയതായി മന്ത്രാലയത്തിന്റെ വാർത്തക്കുറിപ്പിൽ പറയുന്നു. ഒമാനിലെ വിവിധ ആശുപത്രികളിലായി 729 പേർ ചികിത്സയിലുണ്ട്. ഇതിൽ 255 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios