ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത്  കൊവിഡ് സ്ഥിരീകരിച്ചത് 3,02,300 പേര്‍ക്കാണ്. ഇവരില്‍ 2,91,904 പേരും ഇതിനോടകം രോഗമുക്തരായി. 

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കൊവിഡ് മരണം മാത്രമാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,300 പേര്‍ക്കാണ്. ഇവരില്‍ 2,91,904 പേരും ഇതിനോടകം രോഗമുക്തരായി. 4,064 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. 96.6 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 112 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 54 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.