ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,56,883 ആണ്. ഇവരില്‍ 1,42,944 പേര്‍ രോഗമുക്തരായി. 1662 പേര്‍ക്ക് രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. നിലവില്‍ 91 ശതമാനമാണ് രോഗമുക്തി നിരക്ക്.

മസ്‍കത്ത്: ഒമാനില്‍ 796 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‍ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ രോഗമുക്തരായപ്പോള്‍ ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,56,883 ആണ്. ഇവരില്‍ 1,42,944 പേര്‍ രോഗമുക്തരായി. 1662 പേര്‍ക്ക് രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. നിലവില്‍ 91 ശതമാനമാണ് രോഗമുക്തി നിരക്ക്. 84 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 505 ആയി. ഇവരില്‍ 161 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. അതേസമയം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനില്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാ വിലക്ക് ഞായറാഴ്‍ച രാത്രി മുതല്‍ നിലവില്‍ വന്നു.