മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേര്‍ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 355 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനിൽ 1099 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 72,646 ആയി ഉയർന്നു. ഇതുവരെ 51,346 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.