ഒമാന്‍: ലുബാൻ ചുഴലിക്കാറ്റിന്റെ തീവ്രത ദുർബലമാകുന്നുവെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം. എന്നാല്‍ ദോഫാർ, അൽ വുസ്തത മേഖലകളിൽ നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദോഫാർ - അൽ വുസ്റ്റ  മേഖലകളിൽ ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

സലാല പട്ടണത്തിൽ നിന്നും 430 കിലോമീറ്റർ അകലെയുള്ള ലുബാൻ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 101 കിലോ മീറ്റർ ആയി കുറഞ്ഞെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിന് മുൻപേ കാറ്റിന്റെ വേഗം മണിക്കൂറിൽ 137 കിലോമീറ്റർ ആയിരുന്നു. ഏറ്റവും പുതിയ കാലാവസ്ഥ സൂചന പ്രകാരം ദോഫാർ മേഖലയുടെ തീര പ്രദേശങ്ങളും, യമനും ലക്ഷ്യമാക്കിയാണ് കാറ്റ് നീങ്ങുന്നത്. 
ദേഫാർ തീരപ്രദേശങ്ങളിൽ 6 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉയരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടിയന്തര സഹാചര്യങ്ങൾ നേരിടാൻ ഒമാന്റെ ദോഫാർ - അൽ വുസ്റ്റ മേഖലകളിൽ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്