സലാല വിലായത്തിലെ തീരത്തു നിന്നും 40  നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലിലെത്തിയ ചൈനയുടെ ഒരു ട്രാന്‍സിറ്റ് വാണിജ്യ കപ്പലില്‍ ഗുരുതരമായ ആരോഗ്യനിലയിലെത്തിയ ജീവനക്കാരനെയാണ് രക്ഷപ്പെടുത്തിയത്. 

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലായത്തില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സലാല വിലായത്തിലെ തീരത്തു നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലിലെത്തിയ ചൈനയുടെ ഒരു ട്രാന്‍സിറ്റ് വാണിജ്യ കപ്പലില്‍ ഗുരുതരമായ ആരോഗ്യനിലയിലെത്തിയ ജീവനക്കാരനെയാണ് ഒമാന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വൈദ്യ സഹായത്തിനായി സലാല ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona