മസ്‍കത്ത്: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്‌ ബിൻ തൈമൂർ അൽ സൈദ്  ആശംസകൾ അറിയിച്ചു. അമേരിക്കൻ ജനതയുടെ വിശ്വാസം നേടിയതിന് ജോ ബൈഡനെ ആത്മാർത്ഥമായി അഭിനന്ദിച്ചു കൊണ്ട് സുൽത്താൻ  ഹൈതം ബിൻ താരിഖ്‌ അദ്ദേഹത്തിന് സന്ദേശം അയച്ചു. യുഎഇ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ ഭരണാധികാരികളും നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന് അഭിനന്ദനം അറിയിച്ചിരുന്നു.