Asianet News MalayalamAsianet News Malayalam

ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ് നാളെ സൗദി അറേബ്യയിൽ

ഒമാന്റെ ഭരണമേറ്റെടുത്തതിന്  ശേഷം സൗദിയിലേക്കുള്ള  ഹൈതം ബിൻ താരിഖിന്റെ ആദ്യ  ഔദ്യോഗിക സന്ദർശനമാണിത്. 

Oman ruler heads for Saudi Arabia tomorrow
Author
Riyadh Saudi Arabia, First Published Jul 10, 2021, 9:42 AM IST

മസ്‍കത്ത്: സൗദി രാജാവ് സൽമാൻ ബിൻ അബ്‍ദുൽ അസീസ് അൽ സൗദിന്റെ ക്ഷണം സ്വീകരിച്ച് നാളെ ഞായറാഴ്ച ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ് സൗദി അറേബ്യ സന്ദർശിക്കും. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ നിശ്ചയിച്ചിട്ടുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുമാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.

ഒമാന്റെ ഭരണമേറ്റെടുത്തതിന്  ശേഷം സൗദിയിലേക്കുള്ള  ഹൈതം ബിൻ താരിഖിന്റെ ആദ്യ  ഔദ്യോഗിക സന്ദർശനമാണിത്. ഒമാനിൽ നിന്നുള്ള സംഘത്തിൽ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിക്ക് അൽ സെയ്ദ്, റോയൽ  ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ സഊദ് അൽ ബുസൈദി എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം, റോയൽ ഓഫീസ് മന്ത്രി  ലെഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, ആഭ്യന്തര മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, വിദേശകാര്യ മന്ത്രി, സയീദ് ബിൻ ഹമൂദ് ബിൻ സയീദ് അൽ മാവാലി, ഗതാഗത, വാർത്താവിനിമയ മന്ത്രാലയം, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രി  ഖൈസ് ബിൻ മുഹമ്മദ് ബിൻ മൂസ അൽ യൂസഫ്, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, സൗദി അറേബ്യയിലെ ഒമാൻ സ്ഥാനപതി സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സെയ്ദ് എന്നിവരും ഒമാൻ ഭരണാധികാരിയെ അനുഗമിക്കും.

Follow Us:
Download App:
  • android
  • ios