Asianet News MalayalamAsianet News Malayalam

ദേശീയ ദിനം: 252 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി

വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിരുന്നവര്‍ക്കാണ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര്‍ വിദേശികളാണ്.

Oman ruler  pardons 252 prison inmates on the occasion of national day
Author
Muscat, First Published Nov 17, 2021, 7:58 PM IST

മസ്‌കറ്റ്: അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട്(National Day) അനുബന്ധിച്ച്  252 തടവുകാര്‍ക്ക് മോചനം(pardon) നല്‍കി ഒമാന്‍ ഭരണാധികാരി(Oman Ruler) സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിരുന്നവര്‍ക്കാണ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര്‍ വിദേശികളാണ്. 

അനധികൃത മത്സ്യബന്ധനം; പിടിയിലായ നാല് പ്രവാസികളെയും നാടുകടുത്തും

 

മസ്‍കത്ത്: ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം (Illegal fishing) നടത്തിയതിന് നാല്  പ്രവാസികള്‍ പിടിയിലായി (Expatriates arrested). അൽ വുസ്തത  ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡും (Oman Coast guard) സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്.

ഗവര്‍ണറേറ്റിലെ ദുഖം വിലായത്തിൽ നിന്നാണ് നാല് പേരടങ്ങിയ സംഘത്തെ പൊലീസ്  അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന  ബോട്ടും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇപ്പോള്‍ റോയൽ ഒമാൻ പോലീസിന്റെ  ദുഖം  സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന നാല് പ്രവാസികളെയും നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും ഒമാൻ കാർഷിക - മത്സ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios