നമസ്‌കാരം കഴിഞ്ഞ് സുല്‍ഫി മസ്ജിദില്‍ നിന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍  താരിക്ക് മടങ്ങിയപ്പോള്‍ സായുധ സേന 21 ആചാര വെടിയുതിര്‍ക്കുകയും ചെയ്തു.

മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്,മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ അല്‍ സുല്‍ഫി മസ്ജിദില്‍ ഈദുല്‍ ഫിത്തര്‍ നമസ്‌കാരം നടത്തി. സുല്‍ത്താനോടൊപ്പം മറ്റു രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സൈനിക സുരക്ഷ നേതാക്കള്‍ എന്നിവരും പങ്കെടുത്തു.

നമസ്‌കാരം കഴിഞ്ഞ് സുല്‍ഫി മസ്ജിദില്‍ നിന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് മടങ്ങിയപ്പോള്‍ സായുധ സേന 21 ആചാര വെടിയുതിര്‍ക്കുകയും ചെയ്തു. രാജ്യത്തെ പൗരന്മാര്‍ക്കും ഒപ്പം സ്ഥിരതാമസക്കാരായ വിദേശികള്‍ക്കും മുഴുവന്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആശംസകള്‍ നേര്‍ന്നു.

കര്‍ശന നിയന്ത്രണങ്ങളില്ല;രണ്ട് വര്‍ഷത്തിനിപ്പുറം പഴയ പൊലിമയോടെ പെരുന്നാളാഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

അബുദാബി: കൊവിഡും നിയന്ത്രണങ്ങളും കവര്‍ന്നെടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആശ്വാസ തീരത്ത് പെരുന്നാളാഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. രണ്ട് വര്‍ഷത്തിലേറെയായി നീണ്ട മഹാമാരിക്കാലം പെരുന്നാളാഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ നിന്നും വ്യത്യസ്തമായി നേരിയ നിയന്ത്രണങ്ങളോടെയാണ് ഗള്‍ഫിലെ പെരുന്നാളാഘോഷം. യുഎഇയില്‍ വിവിധ പരിപാടികളിലും സ്ഥലങ്ങളിലും 100 ശതമാനം ശേഷിയില്‍ പ്രവേശനം അനുവദിച്ചു. തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കി. ഇതിന് പുറമെ യുഎഇയില്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒമ്പത് ദിവസമാണ് പെരുന്നാളിന് അവധി ലഭിക്കുന്നത്.

പള്ളിയില്‍ മാസ്‌ക് ധരിക്കുക, ആലിംഗനം ചെയ്യുന്നത് ഒഴിവാക്കുക എന്നിങ്ങനെ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും അടുത്ത ബന്ധുക്കള്‍ തമ്മില്‍ കൈ കൊടുക്കുന്നതിനും ആലിംഗനം ചെയ്യുന്നതിനും തടസ്സങ്ങളില്ല. രാവിലെ ആറു മണിയോടെ മിക്ക പള്ളികളിലെയും പെരുന്നാള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. സുബ്ഹ് നമസ്‌കാരത്തിന് ശേഷം തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. 

യുഎഇയിലുടനീളമുള്ള റെസ്റ്റോറന്റുകളില്‍ ഈദ് സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറായിരുന്നു. പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. ഗതാഗതം സുഗമമാക്കുന്നതിന് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു....

തുടര്‍ന്ന് വായിക്കുകകര്‍ശന നിയന്ത്രണങ്ങളില്ല;രണ്ട് വര്‍ഷത്തിനിപ്പുറം പഴയ പൊലിമയോടെ പെരുന്നാളാഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍