മസ്‍കത്ത്: വിദേശത്ത് ചികിത്സ പൂര്‍ത്തിയാക്കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് രാജ്യത്ത് തിരിച്ചെത്തി. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ചികിത്സാര്‍ത്ഥം ബെല്‍ജിയത്തിലേക്ക് പോയത്. ചില വൈദ്യ പരിശോധനകള്‍ക്കായി വിദേശത്തേക്ക് പോകുന്നുവെന്നായിരുന്നു ദിവാന്‍ റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നത്.