ഇന്ത്യയില്‍ നിര്‍മിച്ച കൊവിഡ് വാക്സിന്‍ ഒമാന് നല്‍കിയതില്‍ ഇന്ത്യന്‍ ഭരണ നേതൃത്വത്തോടും ഇന്ത്യയിലെ ജനങ്ങളോടും ഒമാന്‍ ഭരണാധികാരി നന്ദി അറിയിച്ചു. 

മസ്‍കത്ത്: ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ സംഭാഷണം നടത്തി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ഊന്നൽ നൽകുമെന്ന് ഇരുവരും സംഭാഷണത്തിൽ അറിയിച്ചതായി ഒമാൻ ന്യൂസ് ഏജൻസി പുറത്തുവിട്ട വാർത്തകുറിപ്പിൽ പറയുന്നു.

ഇന്ത്യയില്‍ നിര്‍മിച്ച കൊവിഡ് വാക്സിന്‍ ഒമാന് നല്‍കിയതില്‍ ഇന്ത്യന്‍ ഭരണ നേതൃത്വത്തോടും ഇന്ത്യയിലെ ജനങ്ങളോടും ഒമാന്‍ ഭരണാധികാരി നന്ദി അറിയിച്ചു. സുല്‍ത്താനും ഒമാനിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേമവും പുരോഗതിയും ആശംസിച്ചു.