ഇന്ത്യന്‍ ജനതയ്ക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും നേരുകയാണെന്നും അദ്ദേഹം അറിയിച്ചു.   

മസ്കറ്റ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇന്ത്യന്‍ ജനതയ്ക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും നേരുന്നതായി അദ്ദേഹം സന്ദേശത്തില്‍ അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ മികച്ചതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

Read Also -  വമ്പൻ റിക്രൂട്ട്മെന്‍റ്, ആയിരം തൊഴിലവസരങ്ങള്‍; ഇന്ത്യയിലടക്കം ഓപ്പണ്‍ ഡേ, അറിയിപ്പുമായി ഇത്തിഹാദ് എയർവേയ്സ്

ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത

മസ്കത്ത്: ഒമാനില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16ന് ആകാന്‍ സാധ്യതയെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. ഒമാനിലും സൗദി അറേബ്യയിലും ജൂണ്‍ 15ന് അറഫ ദിനവും ജൂണ്‍ 16ന് ബലിപെരുന്നാളും ആകുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് 'ഒമാന്‍ ഒബ്സര്‍വര്‍' റിപ്പോര്‍ട്ട് ചെയ്തു. 

ഇതനുസരിച്ച് ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി ദിവസങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴം വരെയാകും. ഇങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 23ന് ആകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. ബലിപെരുന്നാളിന്‍റെ പൊതു അവധിക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികള്‍ കൂടി കണക്കാക്കുമ്പോള്‍ ബലി പെരുന്നാള്‍ കാലത്ത് തുടര്‍ച്ചയായി ഒൻപത് ദിവസം ഒഴിവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്