ക്ലാരന്‍സ് പാലസില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങള്‍ ചര്‍ച്ചയായി.
മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്(Sultan Haitham bin Tarik) ചാള്‍സ് രാജകുമാരനുമായി(Prince Charles) ചര്‍ച്ച നടത്തി. ഇംഗ്ലണ്ടില്‍(England) സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതാണ് സുല്‍ത്താന്‍. ക്ലാരന്‍സ് പാലസില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങള്‍ ചര്‍ച്ചയായി. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, യുകെയിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഹിനായി, ഒമാനിലെ യുകെ അംബാസഡര്‍ ബില്‍ മുറെ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഒമാന്‍ സുല്‍ത്താന്‍ കഴിഞ്ഞ ദിവസം വിന്‍ഡ്‌സര്‍ കാസിലില്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രഥമ വനിത അഹ്മദ് ബിന്‍ത് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ബുസൈദിയ്യയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ഒമാനില്‍ പള്ളികളിലും പൊതുസ്ഥലങ്ങളിലും വിവാഹ, മരണാനന്തര ചടങ്ങുകള്‍ വിലക്ക്
മസ്‌കറ്റ്: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍(Omicron) റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍(Oman). പള്ളികള്‍, ഹാളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവാഹ(marriage), മരണാനന്തര ചടങ്ങുകള്‍(mourning events) നടത്തുന്നത് വിലക്കിയതായി കൊവിഡ് പ്രതിരോധം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മറ്റി അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. പൊതുസ്ഥലങ്ങളിലെ എല്ലാ ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
