ഇന്നും നാളെയുമാണ് ഒമാന്‍ ഭരണാധികാരിയുടെ ഖത്തര്‍ സന്ദര്‍ശനം. ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

ദോഹ: ഒമാന്‍ ഭരണാധികാരി(Oman ruler) സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ( Haitham bin Tarik) ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം ആരംഭിച്ചു. ദോഹയിലെത്തിയ ഒമാന്‍ ഭരണാധികാരിയെ ഖത്തര്‍ അമീര്‍ (Emir of Qatar)ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി (Sheikh Tamim bin Hamad Al Thani)സ്വീകരിച്ചു. ഇരു നേതാക്കളും ചര്‍ച്ച നടത്തി.

ഇന്നും നാളെയുമാണ് ഒമാന്‍ ഭരണാധികാരിയുടെ ഖത്തര്‍ സന്ദര്‍ശനം. ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയാകും. വിവിധ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. വിവിധ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഖത്തറിലെ ഒമാന്‍ അംബാസഡര്‍ എന്നിവരും സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്. 

ദുബൈയില്‍ മാത്രം ഗോള്‍ഡന്‍ വിസ അനുവദിച്ചത് 44,000 പ്രവാസികള്‍ക്ക്

ദുബൈ: ദുബൈ എമിറേറ്റില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ യുഎഇയിലെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയതായി കണക്കുകള്‍. 2019ല്‍ ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും അവരെ രാജ്യത്തുതന്നെ നിലനിര്‍ത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനിയോജ്യമായ രാജ്യമായി യുഎഇയെ മാറ്റാനും ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്.

തുടക്കത്തില്‍ പത്ത് വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍, കാലാവധി കഴിയുന്ന മുറയ്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകര്‍, മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ക്ക് ഇതിന് യോഗ്യത ലഭിക്കുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘൂകരിച്ചു.

മാനേജര്‍മാര്‍, സിഇഒമാര്‍, ശാസ്‍ത്രം, എഞ്ചിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്‍ മാനേജ്‍മെന്റ്, 
ടെക്നോളജി എന്നീ രംഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ അനുവദിക്കും. ഒപ്പം വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ഗോള്‍ഡന്‍ വിസയ്‍ക്ക് അപേക്ഷിക്കാം.