മസ്‌കറ്റ്: ഒക്ടോബര്‍ പതിനൊന്നു മുതല്‍ പതിനാലു ദിവസത്തേക്ക് രാജ്യമെമ്പാടും പ്രഖ്യാപിച്ചിരുന്ന രാത്രി സഞ്ചാര വിലക്ക് ഒക്ടോബര്‍ 24  പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുമെന്ന് ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചു. ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍  പ്രവര്‍ത്തിച്ചു തുടങ്ങുവാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ സജീവമാക്കി കൊണ്ട് സ്‌കൂളുകളില്‍   സംയോജിത വിദ്യാഭ്യാസ രീതി സ്വീകരിക്കണമെന്നും സുപ്രിം കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.