മസ്കറ്റ്: കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒമാനില്‍ നിന്ന് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുകയാണ്. 

ഇന്ന് മുതല്‍ ചൈനയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തുകയാണെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും ഫെബ്രുവരി 2 മുതല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തി വെക്കുകയാണെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

Read More: കൊറോണ: ചൈന, ഹോങ്കോങ് പൗരന്മാർക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി