Asianet News MalayalamAsianet News Malayalam

സന്ദര്‍ശന വിസകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ച് ഒമാന്‍; കര്‍ശന മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു

മാര്‍ച്ച് 15 മുതല്‍ സന്ദര്‍ശക വിസാ നിരോധനം പ്രാബല്യത്തില്‍ വരും. ഇതോടൊപ്പം എല്ലാ ആഢംബരക്കപ്പുകള്‍ക്കും ഒരു മാസത്തേക്ക് ഒമാന്‍ തുറമുഖങ്ങളില്‍ വിലക്ക് പ്രഖ്യാപിച്ചു. എല്ലാ കായിക പരപാടികള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്ത് ഒരു മാസത്തേക്ക് നിയന്ത്രണമുണ്ടാകും. 

Oman suspends tourist visas for all countries coronavirus covid 19
Author
Muscat, First Published Mar 13, 2020, 1:05 PM IST

മസ്‍കത്ത്: കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവെച്ച് ഒമാന്‍. എല്ലാ രാജ്യക്കാര്‍ക്കും നിയന്ത്രണം ബാധകമാണ്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നിയോഗിച്ച സുപ്രീം കമ്മിറ്റി വ്യാഴാഴ്ച ചേര്‍ന്ന പ്രഥമ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

മാര്‍ച്ച് 15 മുതല്‍ സന്ദര്‍ശക വിസാ നിരോധനം പ്രാബല്യത്തില്‍ വരും. ഇതോടൊപ്പം എല്ലാ ആഢംബരക്കപ്പുകള്‍ക്കും ഒരു മാസത്തേക്ക് ഒമാന്‍ തുറമുഖങ്ങളില്‍ വിലക്ക് പ്രഖ്യാപിച്ചു. എല്ലാ കായിക പരപാടികള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്ത് ഒരു മാസത്തേക്ക് നിയന്ത്രണമുണ്ടാകും. കേസുകളുള്ളവര്‍ മാത്രമേ കോടതികളില്‍ ഹാജരാവാന്‍ പാടുള്ളൂ. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ആരും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കരുതെന്നും മതപരമായ ചടങ്ങുകളിലും കുടുംബ-സാമൂഹിക സംഗമങ്ങളിലും ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും സിനിമാ തീയറ്ററുകളില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios