Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധ നടപടികൾ കടുപ്പിച്ച് ഒമാൻ; ലോക്ക്ഡൗണ്‍ വൈകുന്നേരം അഞ്ച് മണി മുതൽ

ലോക്ക്ഡൗണ്‍ കാലയളവിൽ വൈകുന്നേരം അഞ്ച്  മണി മുതൽ പുലര്‍ച്ചെ നാല് മണി വരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തുചേരുന്നതിനും നിരോധനമുണ്ടാകും. ഒപ്പം വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്. 

Oman tightens covid restrictions total lockdown during Eid Al Adha holidays
Author
Muscat, First Published Jul 6, 2021, 7:57 PM IST

മസ്‍കത്ത്: ഒമാനിൽ  കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധനവ് കണക്കിലെടുത്ത് വൈകുന്നേരം അഞ്ച് മണി  മുതൽ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സുപ്രിം കമ്മറ്റി തീരുമാനിച്ചു.  ജൂലൈ 16 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജുലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും.

ലോക്ക്ഡൗണ്‍ കാലയളവിൽ വൈകുന്നേരം അഞ്ച്  മണി മുതൽ പുലര്‍ച്ചെ നാല് മണി വരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തുചേരുന്നതിനും നിരോധനമുണ്ടാകും. ഒപ്പം വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വലിയ പെരുന്നാളിനോടനുബന്ധിച്ചുവരുന്ന അവധി ദിവസങ്ങളിൽ (അറബി മാസം ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ) യാത്രകളും ഒത്തുചേരലുകളും വാണിജ്യ പ്രവർത്തനങ്ങളും പെരുനാൾ നമസ്‍കാരവും പരമ്പരാഗത പെരുന്നാൾ കമ്പോളത്തിന്റെ  പ്രവർത്തനവും പൂർണ്ണമായി  നിർത്തിവെക്കാനും ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios