ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കുന്നതായി സുപ്രീംകമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാന്റെ കര അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനമെടുത്ത് സുപ്രീം കമ്മറ്റി. ജനുവരി 18 തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടയ്ക്കുക. 

ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കുന്നതായി സുപ്രീംകമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് സുപ്രീം കമ്മറ്റി വ്യക്തമാക്കി.