മസ്‌കറ്റ്: കൊവിഡ് 19 പ്രതിരോധിക്കുന്നതിന് ഒമാനില്‍ നടപ്പാക്കിയിരിക്കുന്ന നിയമങ്ങള്‍ ലംഘിച്ചതിന് ആറ് പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തും. തെക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ രാജ്യത്തെ രാത്രി സഞ്ചാര നിരോധന കാലയളവില്‍  മദ്യപിച്ചതിന രണ്ട്‌പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവര്‍ക്ക് നാല് മാസം തടവും 300 ഒമാനി റിയല്‍ പിഴയും നാടുകടത്തലുമാണ് ശിക്ഷയെന്ന് ഒമാന്‍ പബ്ലിക്ക് പ്രോസിക്യൂഷന്റെ അറിയിപ്പില്‍ പറയുന്നു. മറ്റൊരു കേസില്‍, നിരോധനം ലംഘിച്ച നാല് പ്രവാസികളെ ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുമെന്നും പബ്ലിക്ക് പ്രോസിക്യൂഷന്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.