പ്രതിരോധ കുത്തിവെയ്പ്പുകൾ തികച്ചും സൗജന്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി 2014ഇൽ നടപ്പിലാക്കിയ ശിശു സംരക്ഷണ നിയമപരിധിയിൽ ഉള്‍പ്പെട്ടതാണ് പ്രതിരോധ കുത്തി വെയ്പ്പുകളും
മസ്ക്കറ്റ്: കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കുവാൻ വീഴ്ച വരുത്തിയാൽ ഒമാനിൽ തടവും പിഴയും. ഇത് മാതാപിതാക്കളുടെ നിയപരമായ ഉത്തരവാദിത്വമെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു, പ്രതിരോധ കുത്തിവെയ്പ്പുകൾ തികച്ചും സൗജന്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒമാനിൽ 2014ഇൽ നടപ്പിലാക്കിയ ശിശു സംരക്ഷണ നിയമപരിധിയിൽ ഉള്പ്പെട്ടതാണ് പ്രതിരോധ കുത്തി വെയ്പ്പുകളും.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്ദേശപ്രകാരമുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്, കുട്ടികൾക്ക് നൽകുന്നത് മാതാപിതാക്കളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും ശിശു സംരക്ഷണ നിയമത്തിൽ പറയുന്നു. ഇതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് മൂന്ന് മാസം മുതല് മൂന്ന് വര്ഷം വരെ തടവും 100 ഒമാനി റിയാൽ മുതല് 500 റിയാല് വരെ പിഴയും ലഭിക്കും.
രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ മന്ത്രലായ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പ് ലഭിക്കും.
പ്രതിരോധ കുത്തിവെയ്പ്പുകൾ കുട്ടികളോടുള്ള ധാർമിക ബാധ്യത കളിൽ ഒന്നായിട്ടാണ് നിയമം കണക്കാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
