മസ്‌കറ്റ്‌: കൊവിഡ് 19 ര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഫണ്ടിലേക്ക് സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക  ബാങ്ക് അക്കൗണ്ട് തുറന്നു. 

ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനപ്രകാരം, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ കൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും  സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കഴിയും.

സംഭാവന നല്‍കുവാന്‍ താല്പര്യപെടുന്നവര്‍ക്ക് മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, ബാങ്ക് മസ്‌കറ്റ്  : 04 23 05 79 47 84 00 19  എന്ന അക്കൗണ്ടില്‍  പണമയക്കാന്‍  സാധിക്കും.