മസ്‍കത്ത്: ആഗോള മാര്‍ക്കറ്റിലെ ഡിമാന്റ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒമാന്‍ വിപണിയില്‍ ലാപ്‌ടോപുകൾ എത്തുന്നതിൽ കുറവ് വന്നതായി ഉപഭോക്തൃ സംരക്ഷണ വിഭാഗം മേധാവി  വ്യക്തമാക്കി. കൊവിഡ്  വ്യാപനത്തെ തുടർന്ന് വർക്ക്-ഫ്രം-ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവ വ്യാപകമായതോടെ ഒമാൻ വിപണിയില്‍ ലാപ്‌ടോപ്പുകളുടെ കുറവ് ദൃശ്യമാണ്.

കഴിഞ്ഞ നാല് മാസത്തിനിടെ വിപണിയിൽ ലാപ്‌ടോപ്പിന് ആവശ്യക്കാര്‍ ഏറിയതായി ഉപഭോക്തൃ സംരക്ഷണ വിഭാഗം മേധാവി   സുലൈമാൻ ബിൻ  അലി അൽ ഹിക്‌മനി വ്യക്തമാക്കി. ഡിസംബർ മാസം മുതൽ കൂടുതൽ ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിത്തുടങ്ങുമെന്നും സുലൈമാൻ ബിൻ അലി അറിയിച്ചു. പുതിയ  അധ്യയന വര്‍ഷം ആരംഭിച്ചതോടെ വിപണിയിൽ  ലാപ്‌ടോപ്പുകൾക്ക് പിന്നെയും ആവശ്യക്കാർ ഏറിയതായും അദ്ദേഹം പറഞ്ഞു.