സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

മസ്‍കത്ത്: ഒമാനിലെ സൊഹാർ വിലായത്തിൽ ആൺകുട്ടി മുങ്ങി മരിച്ചു. സോഹാറിൽ തുടർച്ചയായി പെയ്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സ്വദേശി ബാലന്‍ മരിച്ചതെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടികളെ ജലാശയങ്ങളുടെ സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്നും അപകടങ്ങൾ ഒഴിവാക്കാൻ മഴയുള്ള കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ജനങ്ങളോട് ആവശ്യുപ്പെട്ടു.