രണ്ടു വിദേശികളടക്കം ഇതിനകം മൂന്നു ആരോഗ്യപ്രവര്‍ത്തകരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.

മസ്കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന സ്വദേശി നഴ്സ് മരിച്ചു. ഷാനുന അല്‍ നുമാനി എന്ന സ്വദേശി നഴ്‌സ് ആണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. സ്വദേശികളായ ആരോഗ്യ പ്രവര്‍ത്തകരിലെ ആദ്യത്തെ മരണമാണ് ഷാനുന അല്‍ നുമാനിയുടെയെന്ന് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് മരിച്ച ഷാനുന അല്‍ നുമാനിയുടെ കുടുംബത്തിന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സെയ്ദിയും ഒമാനിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തുന്നതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ടു വിദേശികളടക്കം ഇതിനകം മൂന്നു ആരോഗ്യപ്രവര്‍ത്തകരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona