രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് കൂടുതൽ നിക്ഷേപ സൗഹൃദ പദ്ധതികൾ സ്ഥാപിക്കുവാനും ഇതിലൂടെ രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ സേവനങ്ങൾ വർദ്ധിപ്പിക്കുവാനും സുൽത്താൻ ഖാബൂസ് മന്ത്രി സഭ കൗൺസിലിന് നിര്‍ദ്ദേശം നൽകി.
മസ്കറ്റ്: രാജ്യത്തിന്‍റെ സമാധാനത്തിനും സ്ഥിരതയ്ക്കും ഊന്നൽ നൽകി മുന്നേറുവാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ ആഹ്വാനം. ബൈത് അൽ ബർക്ക രാജകൊട്ടാരത്തിൽ കൂടിയ മന്ത്രി സഭ യോഗത്തിലായിരുന്നു ഒമാൻ ഭരണാധികാരി ഇക്കാര്യം ആഹ്വാനം ചെയ്തത്. ആഗോള സാന്പത്തിക സാഹചര്യത്തെ നേരിടാനുള്ള പദ്ധതികൾ ഇന്ന് ചേർന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തു.
എണ്ണ വിലയിടിവ് മൂല മുണ്ടായ സാന്പത്തിക പ്രതിസന്ധ്യയിൽ നിന്നും രാജ്യത്തിൻറെ വരുമാന വർദ്ധനവിന് നടപ്പിലാക്കിയിരിക്കുന്ന പദ്ധതികളുടെ വളർച്ചയെ യോഗം വിലയിരുത്തി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് കൂടുതൽ നിക്ഷേപ സൗഹൃദ പദ്ധതികൾ സ്ഥാപിക്കുവാനും ഇതിലൂടെ രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ സേവനങ്ങൾ വർദ്ധിപ്പിക്കുവാനും സുൽത്താൻ ഖാബൂസ് മന്ത്രി സഭ കൗൺസിലിന് നിര്‍ദ്ദേശം നൽകി. ആഭ്യന്തര, അന്താരാഷട്ര തലങ്ങളിലെ സമകാലിക വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളിലും , സമാധാനത്തിനും സ്ഥിരതക്കും പ്രാധാന്യം നൽകി മുന്നേറുന്നതിലും മന്ത്രി സഭ കൗൺസിൽ തീരുമാനങ്ങളെടുത്തു.
എണ്ണ വിലയിടിവ് മൂല മുണ്ടായ സാമ്പത്തിക പ്രതിസന്ധ്യയിൽ നിന്നും രാജ്യത്തിൻറെ വരുമാന വർദ്ധനവിന് നടപ്പിലാക്കിയിരിക്കുന്ന പദ്ധതികളുടെ വളർച്ചയെ കൗൺസിൽ വിലയിരുത്തുകയും ചെയ്തു. ഒമാനിലെ വികസന പ്രക്രിയകൾ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകുമെന്നും, രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിവിധ ക്ഷേമപദ്ധതികൾ തുടരുമെന്നും സുൽത്താൻ ഖാബൂസ് മന്ത്രി സഭ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു. വിശുദ്ധ റംസാൻ മാസത്തെ വരവേൽക്കുവാൻ തയ്യാറെടുക്കുന്ന ജനതയ്ക്ക്, ഒമാൻ ഭരണാധികാരി ആശംസകളും അറിയിച്ചു
