മസ്‌കറ്റ്: 118 വിദേശികള്‍ ഉള്‍പ്പെടെ 285 തടവുകാര്‍ക്ക് മോചനം നല്‍കികൊണ്ട് ഒമാന്‍ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഒമാനില്‍ അധികാരമേറ്റതിന്റെ ആദ്യ വാര്‍ഷികത്തോടനുബന്ധിച്ചാണ് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചത്.