വാവിന്റെ കൈവശമുണ്ടായിരുന്നത് ഹാഷിഷാണെന്ന് (Hashish) പരിശോധനയില്‍ കണ്ടെത്തി. 

മസ്‍കത്ത്: ഒമാനില്‍ (Oman) കാറിന്റെ ഡ്രൈവിങ് സീറ്റിനടിയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച (Drug smuggling) യുവാവ് അറസ്റ്റിലായി. എംപ്റ്റി ക്വാര്‍ട്ടര്‍ കസ്റ്റംസാണ് (Empty Quarter Customs) ഇയാളെ പിടികൂടിയത്. യുവാവിന്റെ കൈവശമുണ്ടായിരുന്നത് ഹാഷിഷാണെന്ന് (Hashish) പരിശോധനയില്‍ കണ്ടെത്തി. പ്രത്യേക രീതിയില്‍ റോളുകളാക്കിയാണ് ഇവ വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍‌താവനയില്‍ പറയുന്നു.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; കുവൈത്ത് രാജകുടുംബാംഗമായ വനിതയ്‍ക്ക് മൂന്ന് വര്‍ഷം തടവ്
കുവൈത്ത് സിറ്റി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് കുവൈത്ത് രാജകുടുംബാംഗത്തിന് മൂന്ന് വര്‍ഷം തടവ്. കുവൈത്തിലെ ഒരു മന്ത്രാലയത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടിയാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

ശിക്ഷിക്കപ്പെട്ട യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം ശമ്പള ഇനത്തില്‍ കൈപ്പറ്റിയ 1,50,000 കുവൈത്തി ദിനാര്‍ യുവതി തിരിച്ചടയ്‍ക്കണമെന്നും ഉത്തരവിലുണ്ടെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഇതിന് പുറമെ 1,50,000 ദിനാര്‍ പിഴയായും അടയ്‍ക്കണം. വ്യാജരേഖ ഹാജരാക്കിയത് വഴി നേടിയ എല്ലാ ആനൂകൂല്യങ്ങളും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും മറ്റ് ശിക്ഷകളില്‍ നിന്ന് ഇവര്‍ക്ക് ഇളവ് നല്‍കരുതെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.