തര്‍ക്കത്തിനിടെ ഇരുമ്പ് വടികൊണ്ട് തലയ്‍ക്ക് അടിയേറ്റാണ് നാസര്‍ മരണപ്പെട്ടത്. സംഘര്‍ഷത്തില്‍ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി തലയ്‍ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ തമിഴ്‍നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‍തെന്ന് റിപ്പോര്‍ട്ട്. മംഗഫിലെ താമസ സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശി നാസര്‍ (49) ആണ് മരിച്ചത്. അഹ്‍മദിയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

തര്‍ക്കത്തിനിടെ ഇരുമ്പ് വടികൊണ്ട് തലയ്‍ക്ക് അടിയേറ്റാണ് നാസര്‍ മരണപ്പെട്ടത്. സംഘര്‍ഷത്തില്‍ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ അല്‍ അദാന്‍ ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. ഇയാളുടെ നിലയും ഗുരുതരമാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.