ശ​നി​യാ​ഴ്ച വീ​ട്ടി​ൽ വെ​ച്ചാ​ണ് സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട​ത്. 

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ഒരു സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തിയ കേസില്‍ സ്വദേശി പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വീ​ട്ടി​ൽ വെ​ച്ചാ​ണ് സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്രതിയെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. പിന്നീട് ഇയാളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read Also -  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

തീപിടിത്തം തടയാനുള്ള സുരക്ഷാ ചട്ടങ്ങൾ പാലിച്ചില്ല; 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയര്‍ഫോഴ്സ്

കുവൈത്ത് സിറ്റി: അ​ഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി കുവൈത്തില്‍ വ്യാപക പരിശോധനകൾ നടത്തി ഫയർ ഫോഴ്സ്. കുവൈത്ത് ഫയർ ഫോഴ്സിലെ (കെഎഫ്എഫ്) ഫയർ പ്രിവൻഷൻ സെക്ടർ ഉദ്യോഗസ്ഥർ പൊതുജന സുരക്ഷ ഉറപ്പുനൽകുന്നതിനായി തുടർച്ചയായി പരിശോധന ക്യാമ്പയിനുകളാണ് നടത്തുന്നത്. 

ഫയർ ഡിപ്പാർട്ട്‌മെന്‍റില്‍ നിന്ന് ലൈസൻസ് ലഭിക്കാത്തതിന്‍റെ പേരിലും ഫയര്‍ വകുപ്പില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും തീപിടിത്തം തടയാനുള്ള സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനുമാണ് വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. കടകൾ, ഗാരേജുകൾ, റെസ്റ്റോറന്‍റുകള്‍, നിക്ഷേപ കെട്ടിടങ്ങളുടെ ബേസ്‌മെൻറുകള്‍, പൊതു വിപണികൾ, വ്യാവസായിക സൗകര്യങ്ങൾ എന്നിവയിലെ 76 യൂണിറ്റുകൾ വ്യാഴാഴ്ച അടപ്പിച്ചു.

നിയമലംഘനങ്ങൾക്ക് അഞ്ച് മുതൽ 50,000 കുവൈത്തി ദിനാർ വരെയാണ് പിഴ ഈടാക്കുന്നതെന്ന് ജഹ്‌റ ഗവർണറേറ്റിലെ ഫയർ പ്രിവൻഷൻ സെക്ടറിലെ ഇൻസ്പെക്‌ഷൻ സൂപ്പർവൈസർ ബ്രിഗേഡിയർ ഹസ്സൻ അൽ ഷമ്മാരി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം