വലിയ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഇയാളെക്കുറിച്ച് ആന്റി ഡ്രഗ് ട്രാഫികിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് വിവരം ലഭിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 12 ലക്ഷം കാപ്‍റ്റഗന്‍ ഗുളികകളുമായി യുവാവിനെ അറസ്റ്റ് ചെയ്‍തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വലിയ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഇയാളെക്കുറിച്ച് ആന്റി ഡ്രഗ് ട്രാഫികിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ച് ഇയാളെ കണ്ടെത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 20 ലക്ഷം കുവൈത്തി ദിനാര്‍ (50 കോടിയോളം ഇന്ത്യന്‍ രൂപ) വില വരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona