ഇതിനോടകം 2967 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 

മസ്‍കത്ത്: ജൂൺ 24 മുതല്‍ 26 വരെയുള്ള കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമാനില്‍ 119 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. വ്യാഴാഴ്‍ച 42 പേരും വെള്ളിയാഴ്‍ച 35 പേരും ശനിയാഴ്‍ച 42 പേരും മരണപെട്ടതായാണ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്‍തത്. അതായതു രാജ്യത്ത് ഓരോ 36 മിനിട്ടിലും കൊവിഡ് മൂലം ഓരോ മരണം വീതം സംഭവിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇതിനോടകം 2967 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 2020 മാർച്ച് 31ന് ആയിരുന്നു ഒമാനിൽ കൊവിഡ് മൂലമുള്ള ആദ്യ മരണം റിപ്പോർട് ചെയ്തത്. ഓരോ മാസവും ശരാശരി 185 പേർ വീതം ഒമാനിൽ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്.