Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

വിവിധ ഭാഗങ്ങളിലായി 17,615 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 5,49,060 ആയി. ഇതില്‍ 5,37,049 പേരും സുഖം പ്രാപിച്ചു. ആകെ 8,807 പേര്‍ മരിച്ചു. ഗുരുതരനിലയില്‍ കഴിയുന്നത് 49പേര്‍ മാത്രം.

one covid death reported in Saudi on November 10
Author
Riyadh Saudi Arabia, First Published Nov 10, 2021, 9:11 PM IST

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid 19)ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാള്‍ കൂടി മരിച്ചു. 38 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചെന്നും നിലവിലെ രോഗബാധിതരില്‍ 59 പേര്‍ സുഖം പ്രാപിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

വിവിധ ഭാഗങ്ങളിലായി 17,615 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 5,49,060 ആയി. ഇതില്‍ 5,37,049 പേരും സുഖം പ്രാപിച്ചു. ആകെ 8,807 പേര്‍ മരിച്ചു. ഗുരുതരനിലയില്‍ കഴിയുന്നത് 49പേര്‍ മാത്രം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 46,524,588 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,347,375 എണ്ണം ആദ്യ ഡോസ് ആണ്. 21,880,753 എണ്ണം സെക്കന്‍ഡ് ഡോസും. 1,707,753 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 296,460 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 11, റിയാദ് 10, മക്ക 4, ദമ്മാം 3, മറ്റ് 10 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. 

Follow Us:
Download App:
  • android
  • ios