പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

അല്‍കോബാര്‍: സൗദി അറേബ്യയിലെ അല്‍കോബാറില്‍ റെസ്‌റ്റോറന്റില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അറബ് പൗരനാണ് മരിച്ചത്. 

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് റെസ്റ്റോറന്റുകളിലായാണ് അപകടമുണ്ടായത്. അപകടമുണ്ടായ റെസ്റ്റോറന്റ് പെരുന്നാള്‍ അവധിക്ക് അടച്ച് ഭൂരിഭാഗം തൊഴിലാളികളും പുറത്തുപോയപ്പോഴാണ് സംഭവം ഉണ്ടായത്. ഈ റെസ്‌റ്റോറന്റിലെ ജീവനക്കാരനാണ് മരിച്ചത്. തൊട്ടടുത്ത ഹോട്ടലിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.