അമിത വേഗം മൂലം നിയന്ത്രണം വിട്ട ജീപ്പ് പാലത്തിനു താഴെ കൂടി കടന്നുപോവുകയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് വന്നുപതിക്കുകയായിരുന്നു.
റിയാദ്: മേല്‍പ്പാലത്തില്‍ നിന്ന് വാഹനം താഴത്തെ റോഡിലേക്ക് പതിച്ച് ഒരു മരണം. റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തെ കിങ് ഫഹദ് റോഡിലെ മേല്‍പാലത്തില്‍നിന്നാണ് ജീപ്പ് താഴേക്ക് പതിച്ചത്. അമിത വേഗം മൂലം നിയന്ത്രണം വിട്ട ജീപ്പ് പാലത്തിനു താഴെ കൂടി കടന്നുപോവുകയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് വന്നുപതിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. കാറിന്റെ ഡ്രൈവറാണ് മരിച്ചത്.
ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; അപകട വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്
അബുദാബി: റോഡില്‍ മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്ന് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ട് അബുദാബി പൊലീസ്. ഓവര്‍ടേക്കിങിനിടയിലെ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെറ്റായ രീതിയിലുള്ള ഓവര്‍ടേക്കിങിന് ഉദാഹരണമായി ഒരു അപകടത്തിന്റെ വീഡിയോ ക്ലിപ്പ് തന്നെ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നിരവധി ലേനുകളുള്ള റോഡില്‍ തൊട്ടുമുന്നിലുള്ള വാഹനത്തെ തെറ്റായി ഓവര്‍ടേക്ക് ചെയ്യുന്നതും ഒടുവില്‍ നിയന്ത്രണം വിട്ട് റോഡ് ഷോള്‍ഡറിലെ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് വാഹനം ഇടിച്ചു കയറുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. വലതുവശത്തുകൂടി ഒരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മുന്നിലുള്ള വാഹനം പെട്ടെന്ന് വേഗത കുറച്ചു. ഓവര്‍ടേക്ക് ചെയ്യുന്ന വാഹനത്തിന് ഈ സമയം നിയന്ത്രണം നഷ്ടമാവുകയും പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.
Read More- കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു; ഒരാള്‍ക്ക് പരിക്ക്
നിയന്ത്രണം നഷ്ടമാവുന്ന കാര്‍ റോഡിന്റെ ഒരു വശത്തേക്ക് തെന്നിനീങ്ങി ഒടുവില്‍ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറുന്നതാണ് വീഡിയോയിലുള്ളത്. യുഎഇയില്‍ വാഹനം ഓടിക്കുമ്പോള്‍ എപ്പോഴും ഇടതു വശത്തു കൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. റോഡില്‍ ലേന്‍ മാറുമ്പോള്‍ ഇന്റിക്കേറ്ററുകള്‍ ഉപയോഗിക്കണം. ഇതിന് പുറമെ പെട്ടെന്ന് വാഹനം വെട്ടിച്ച് തിരിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
