അപകട വിവരം ലഭ്യമായ ഉടന്‍ തന്നെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.

മസ്‍കത്ത്: ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തിലായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

അപകട വിവരം ലഭ്യമായ ഉടന്‍ തന്നെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

Read also:  ഏകീകൃത സന്ദര്‍ശക വിസ ഏര്‍പ്പെടുക്കാന്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ധാരണ

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സലാല: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിലെ സലാലയില്‍ മരിച്ചു. കോഴിക്കോട് നമ്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്ദുല്‍ ജമാല്‍ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് റേയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 

നേരത്തെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്‍തിരുന്ന അബ്‍ദുല്‍ ജമാല്‍ അഞ്ച് മാസം മുമ്പാണ് ഒമാനിലെത്തിയത്. മറ്റൊരാളുമായി ചേര്‍ന്ന് സലാല അല്‍ മഷൂറിന് സമീപം ഒരു ഹോട്ടല്‍ തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ഭാര്യ - ഷൈമ. മക്കള്‍ - ബാദുഷ, ഷബീഹ, ഫാത്തിമ. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നിയമ നടപടികള്‍ ഐസിഎഫ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
YouTube video player