റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ-മക്ക എക്സ്‍പ്രസ് വേയിലാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായത്. മക്കയിലേക്കുള്ള ദിശയില്‍ അല്‍ സായിദി പാലത്തിന് ശേഷമായിരുന്നു സംഭവം.

ദൃക്സാക്ഷികള്‍ റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മക്ക അല്‍ നൂര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി മക്ക റെഡ് ക്രസന്റ് വക്താവ് അറിയിച്ചു.