രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
മസ്‌കത്ത്: ഒമാനിലെ ദോഫർ ഗവർണറേറ്റിൽ ഹൈക്കിങ്ങിനിടെ കാണാതായ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തക സംഘം, ഗവർണറേറ്റ് പൊലീസ് കമാൻഡ്, റോയൽ എയർ ഫോഴ്സ്, സ്വദേശികൾ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായാണ് പരിക്കേറ്റവരെ കണ്ടെത്താൻ സാധിച്ചതെന്നും ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍; വാഹനം പിടിച്ചെടുത്തു
അതേസമയം കഴിഞ്ഞ ദിവസം ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും എഴു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലായിരുന്നു അപകടംഉണ്ടായത്. അപകടത്തെ തുടര്‍ന്ന് എട്ട് പേരെ മഹൗത്ത് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചതായി അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ പരിക്കുകള്‍ ഗുരതരമാണെന്നും അവശേഷിക്കുന്ന നാല് പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളതെന്നും അല്‍ വുസ്ത ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. മരിച്ചവരോ പരിക്കേറ്റവരോ ഏത് രാജ്യക്കാരാണെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അനാശാസ്യ പ്രവര്‍ത്തനം; പ്രവാസി വനിതകളുടെ സംഘത്തെ പൊലീസ് പിടികൂടി
ഒമാനില്‍ നിരോധിത നിറങ്ങളിലുള്ള പഠനോപകരണങ്ങള്‍ പിടിച്ചെടുത്തു
മസ്‍കത്ത്: ഒമാനില്‍ നിരോധിത നിറങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് വസ്തുക്കളും അധികൃതര്‍ പിടിച്ചെടുത്തു. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കൺസ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് പൊതു മര്യാദകള്‍ക്ക് വിരുദ്ധമായ സൂചനകളും കളറുകളുമുള്ള പഠനോപകരണങ്ങളും പിടിച്ചെടുത്തതെന്ന് ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. ഇത് സംബന്ധമായ നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
