റിയാദ്: മക്കയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഫോര്‍ത്ത് റിങ് റോഡില്‍ കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെഡ്‍ക്രസന്റ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരില്‍ അഞ്ച് പേരെ അന്‍ നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലും ഒരാളെ അല്‍ സാഹിര്‍ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചതെന്ന് റെഡ് ക്രസന്റ് മക്ക വക്താവ് അറിയിച്ചു.