റിയാദ്: തെക്കുപടിഞ്ഞാറൻ സൗദിയിൽ മക്ക-അലൈത് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പഴയ തീരദേശ റോഡിൽ ബുധനാഴ്ച ഉച്ചക്കാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ മക്കയിലെ നൂർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റയാളെ സാഹിറിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.