കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന കുവൈത്ത് പൗരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഖുറൈന്‍, മുബാറക് അല്‍ കബീര്‍ ഇന്റര്‍സെക്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന കുവൈത്ത് പൗരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി കൈമാറി.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 30 പ്രവാസികള്‍ അറസ്റ്റില്‍
മസ്‍കത്ത്: ഒമാനില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 30 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.
നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് കമാന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‍സും സംയുക്തമായി ഒരു ഫാമില്‍ പരിശോധന നടത്തുകയായിരുന്നു. ഇവിടെ താമസ, തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് തുടരുകയായിരുന്ന 30 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. എല്ലാവരും ഏഷ്യന്‍, രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; വിദ്യാര്‍ത്ഥി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. സ്‌കൂളിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് 15കാരനായ വിദ്യാര്‍ത്ഥി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ഈജിപ്ത് സ്വദേശിയായ കുട്ടി കുവൈത്തി വനിത ഓടിച്ച വാഹനമിടിച്ചാണ് മരിച്ചത്. സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സാല്‍മിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുവൈത്തില്‍ 2022ലെ ആദ്യ മൂന്ന് മാസത്തിനിടെ വാഹനാപകടങ്ങളില്‍ 65 പേരാണ് മരിച്ചത്.
