പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീ നിന്ത്രണവിധേയമാക്കിയതായും കെട്ടിടത്തിലെ തണുപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അബുദാബി: അബുദാബിയില്‍ തീപിടിത്തത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. അബുദാബിയിലെ അല്‍ ദന ഏരിയയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീ നിന്ത്രണവിധേയമാക്കിയതായും കെട്ടിടത്തിലെ തണുപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
(പ്രതീകാത്മക ചിത്രം)
യുഎഇയില്‍ ഇന്ന് ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും; കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍
വാഹനമിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് തടവുശിക്ഷ
അജ്മാന്‍: വീടിന് സമീപം വിദ്യാര്‍ത്ഥിയെ വാഹനമിടിക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് തടവുശിക്ഷ. ആറുമാസം ജയില്‍ശിക്ഷയ്ക്ക് പുറമെ ഡ്രൈവര്‍ കുട്ടിയുടെ കുടുംബത്തിന് 200,000 ദിര്‍ഹം ബ്ലഡ് മണിയായും നല്‍കണമെന്ന് അജ്മാന്‍ ഫസ്റ്റ് കോര്‍ട്ട് ഓഫ് അപ്പീല്‍ ഉത്തരവിട്ടു. സ്വദേശി കുട്ടിയാണ് മരിച്ചത്.
എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ സ്‌കൂള്‍ ബസ് ഡ്രൈവറായ ഏഷ്യക്കാരനാണ് ശിക്ഷ ലഭിച്ചത്. ഫെബ്രുവരി 15നാണ് അപകടമുണ്ടായത്. അജ്മാനിലെ ഹമിദിയ ഏരിയയിലെ വീടിന് മുമ്പില്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുവിട്ടതായിരുന്നു ഡ്രൈവര്‍. കുട്ടി റോഡിലൂടെ നടന്ന് പോകുന്നത് കാണാതെ ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ട് ചെയ്യുകയും കുട്ടിയെ ബസിടിക്കുകയുമായിരുന്നു. നിരവധി പരിക്കുകളേറ്റ കുട്ടി പിന്നീട് മരിച്ചു.
ട്രാഫിക് സൈനുകളും സുരക്ഷാ നിയമങ്ങളും പാലിക്കാതെയാണ് ഡ്രൈവര്‍ വാഹനമോടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബസ് ഡ്രൈവറുടെ ശിക്ഷ അജ്മാന്‍ അപ്പീല്‍സ് കോടതി ശരിവെക്കുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് ഇയാള്‍ ബ്ലഡ് മണിയും നല്‍കണം.
