വാഹനം മറിഞ്ഞ് രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതോടെ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ സ്ഥലത്തെത്തി. എന്നാല്‍ പരിക്കേറ്റവരില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്വദേശി പൗരനാണ് മരിച്ചത്. ജാസിം അല്‍ ഖറാഫി റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. വാഹനം മറിഞ്ഞ് രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതോടെ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ സ്ഥലത്തെത്തി. എന്നാല്‍ പരിക്കേറ്റവരില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരാളെ കാറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

Read More - സർട്ടിഫിക്കറ്റ് പരിശോധന തുടരുന്നു; ഏഴ് പ്രവാസികളുടെ എഞ്ചിനീയറിംഗ് ബിരുദം വ്യാജമെന്ന് കണ്ടെത്തി

ഒമാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മസ്‍കത്ത്: ഒമാനില്‍ രണ്ട് സ്‍കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തില്‍ തിങ്കളാഴ്‍ചയായിരുന്നു സംഭവം. അപകടം സംബന്ധിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രസ്‍താവന പുറത്തിറക്കി. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് പ്രസ്‍താവനയില്‍ പറയുന്നു.

ഇമാം ഖന്‍ബാഷ് ബിന്‍ മുഹമ്മദ് സ്‍കൂള്‍ ഫോര്‍ ബേസിക് എജ്യുക്കേഷനിലെയും ഇബ്‍ന്‍ അല്‍ ഹൈതം പ്രൈവറ്റ് സ്‍കൂളിന്റെയും ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുസന്ന ഹെല്‍ത്ത് സെന്ററിലും അല്‍ റുസ്‍തഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ചികിത്സ ലഭ്യമാക്കിയ ശേഷം ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തി എല്ലാ വിദ്യാര്‍ത്ഥികളും വീട്ടിലേക്ക് മടങ്ങി. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ പറയുന്നു. അപകട സമയത്ത് സഹായം നല്‍കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗത്ത് അല്‍ ബാത്തിന വിദ്യാഭ്യാസ ഡയറക്ടറേറ്റ് നന്ദി അറിയിച്ചു.

Read More -  വീട്ടുജോലിക്കാരെ എത്തിക്കാമെന്ന് പരസ്യം; പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രവാസി യുവതി പിടിയില്‍

അതേസമയം സൗദി അറേബ്യയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സൗദിയിലെ അല്‍ബാഹയില്‍ ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന സ്വദേശി യുവാവാണ് മരിച്ചത്. അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനിയുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു.