Asianet News MalayalamAsianet News Malayalam

കുവൈത്തിൽ വാഹനാപകടം; ഒരാൾ മരിച്ചു

ബന്ധപ്പെട്ട അതോറിറ്റികൾ കൂടുതൽ അന്വേഷണം നടത്തുകയാണ്.

one died in an accident in kuwait
Author
First Published Dec 19, 2023, 9:40 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്‍ദ് റോ‍ഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കബ്ദ് റോഡിൽ വാഹനം മറിഞ്ഞതായി കബ്ദ് സെന്റർ ഫയർ ബ്രിഗേഡിൽ വിവരം ലഭിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ബന്ധപ്പെട്ട അതോറിറ്റികൾ കൂടുതൽ അന്വേഷണം നടത്തുകയാണ്.

Read Also - തൊഴില്‍ നിയമലംഘനം; 28 പ്രവാസികള്‍ അറസ്റ്റില്‍

 മിന്നൽ പരിശോധന; താമസ നിയമം ലംഘിച്ച 209 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മേഖലകളിൽ മിന്നൽ പരിശോധനയുമായി അധികൃതർ. മഹ്ബൂല, സബാഹ് അൽ നാസർ, ഷർഖ്, ഹവല്ലി, അൽ ഫഹാഹീൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനകളിലാണ് നിയമലംഘകർ പിടിയിലായത്. 

താമസ നിയമം ലംഘിച്ച 162 പേർ അറസ്റ്റിലായി. വിവിധ രാജ്യക്കാരായ 162 പേരാണ് പിടിയിലായത്. വിവിധ ഗവർണറേറ്റുകളിൽ ലൈസൻസില്ലാതെയും അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. മറ്റൊരു സ്പോൺസറിന് കീഴിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയ 47 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നാലുപേരെ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസിൽ നിന്നും പിടികൂടി. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറുകയും ചെയ്തു. 

മയക്കുമരുന്ന് ഇടപാട്; കുവൈത്തിൽ രണ്ടുപേര്‍ പിടിയില്‍,  35 കിലോ ഹാഷിഷും 2000 ലഹരി ഗുളികകളും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍. 35 കിലോഗ്രാം ഹാഷിഷും 2000 സൈക്കോട്രോപിക് ഗുളികകളുമായാണ് രണ്ടുപേരെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്.

ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്ത് രണ്ടുപേര്‍ ലഹരിമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന വിവരം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നിയമപരമായ അനുമതിക്കും ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് വില്‍പ്പന വഴി ഇവര്‍ സമ്പാദിച്ച പണവും കണ്ടെടുത്തു. പ്രതികള്‍ കുറ്റം സമ്മതം നടത്തിയിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്നും പണവും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios