കുവൈത്തിലെ അല്‍ അര്‍തല്‍ റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം.

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ (Kuwait) വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അല്‍ അര്‍തല്‍ (Al Artal Road) റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടന്‍തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അന്‍പത് വയസിലധികം പ്രായമുള്ളയാളാണ് മരണപ്പെട്ടത്. ഇയാള്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

ഒമാനില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചു
മസ്‌കറ്റ്: ഒമാനില്‍(Oman) പെട്രോളുമായെത്തിയ ടാങ്കറിന് തീപിടിച്ചു(fire). അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ദോഫാര്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗമാണ് തീയണച്ചത്. സലാല വിലായത്തിലെ അവാഖ് വ്യവസായ മേഖലയില്‍ വെച്ചാണ് പെട്രോളുമായെത്തിയ ടാങ്കറില്‍ അഗ്നിബാധയുണ്ടായത്. ആര്‍ക്കും പരിക്കേല്‍ക്കാതെ തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അധികൃതര്‍ അറിയിച്ചു.

Scroll to load tweet…

ഒമാനില്‍ വ്യവസായ കേന്ദ്രത്തിലെ മരപ്പണിശാലയില്‍ തീപിടിത്തം
മസ്‌കറ്റ്: ഒമാനില്‍ (Oman)വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലക്ക് തീപിടിച്ചു(fire). മസ്‌കറ്റ് (Muscat)ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലുള്ള മബേല വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലയിലാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ( Civil Defence and Ambulance Department)അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുവാന്‍ അധികൃതര്‍ സ്ഥാപനങ്ങളോടും കമ്പനികളോടും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.