വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ അബ്ദലിയില്‍ വെച്ചാണ് അപകടമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred