സംഭവത്തില്‍ റോയൽ ഒമാൻ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. 

മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ താമൃതിനെ സലാലയുമായി ബന്ധിപ്പിക്കുന്ന റൂട്ടിലാണ് രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. 

അപകടത്തില്‍ യുഎഇ പൗരനായ മുഹമ്മദ് അല്‍ ദറായി എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ റോയൽ ഒമാൻ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. സുൽത്താനേറ്റിലെ യുഎഇ എംബസി, മുഹമ്മദ് അൽ ദറായിയുടെ മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നിന്ന് വിമാനമാർഗം ദുബൈയിലേയ്ക്ക് കൊണ്ടുവന്നു.

Read Also -  രാവിലെ 7.45, എമര്‍ജന്‍സി കോൾ, ഉടനെത്തി അധികൃതർ; എയർപോർട്ടിലെ ബാഗേജ് കറൗസലിൽ കുടുങ്ങി സ്ത്രീ, രക്ഷിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം