വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ അല്‍ ഖസീം പ്രവിശ്യയിലെ അല്‍ ബദായിഇലായിരുന്നു സംഭവം. നിര്‍മാണത്തിലുരുന്ന വില്ലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തം നടത്തി. 

റിയാദ്: സൗദിയില്‍ നിര്‍മാണത്തിലുരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ അല്‍ ഖസീം പ്രവിശ്യയിലെ അല്‍ ബദായിഇലായിരുന്നു സംഭവം. നിര്‍മാണത്തിലുരുന്ന വില്ലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തം നടത്തി. പരിക്കേറ്റവരെ പുറത്തെടുത്ത് റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയില്‍ എത്തിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമാദി പറഞ്ഞു.