മരണപ്പെട്ട മുങ്ങൽ വിദഗ്ധന്‍ ഫഹദ് അറഫാത്തിന്റെ മൃതദേഹം കണ്ടെത്തി.
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഡൈവിങ്ങിനിടെ മുങ്ങൽ വിദഗ്ധന്‍ മരിച്ചു. തിരമാലയില്‍പ്പെട്ട് ഒരാളെ കാണാതായി. ജിദ്ദയിലെ അബ്ഹുര്‍ കടൽ തീരത്താണ് ഡൈവിങ്ങിനിടെ ഒരു മുങ്ങൽ വിദഗ്ധന്‍ മരണപ്പെട്ടത്. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
മരണപ്പെട്ട മുങ്ങൽ വിദഗ്ധന്‍ ഫഹദ് അറഫാത്തിന്റെ മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന വിസാം മന്‍സൂര്‍ അല്‍സഹ്റാനിക്കായി തിരച്ചില്‍ തുടരുകയാണ്. ഇവര്‍ ഒന്നിച്ചുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. സോണാര്‍ ഉപകരണങ്ങള്‍, ആളില്ലാ അണ്ടര്‍വാട്ടര്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 30ലധികം മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം അതിര്‍ത്തി സുരക്ഷാ സേനാ സംഘങ്ങളും തിരച്ചിലിൽ പങ്കെടുക്കുന്നു.
